< Back
Kerala

Kerala
താമരശേരി ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്; നാലാം വളവ് മുതൽ ലക്കിടി വരെ വാഹനങ്ങളുടെ നീണ്ടനിര
|16 Dec 2025 7:28 AM IST
ലോറി ചുരത്തില്‍ കുടുങ്ങിയതാണ് ഗതാഗതക്കുരുക്കിന് കാരണം
കോഴിക്കോട്:താമരശ്ശേരി ചുരത്തിൽ വീണ്ടും ലോറി കുടുങ്ങിയതിന് പിന്നാലെ വന്‍ ഗതാഗതക്കുരുക്ക്.നാലാം വളവ് മുതൽ ലക്കിടി വരെ വാഹനങ്ങളുടെ നീണ്ടനിരയാണ്.
ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് ഏഴാം വളവില്‍ ലോറി കുടുങ്ങിയത്.സാങ്കേതിക പ്രശ്നങ്ങളാണ് ലോറി കേടാവാന്‍കാരണമെന്നാണ് പറയുന്നത്.മെക്കാനിക്ക് എത്തി ലോറിയുടെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചിട്ടുണ്ട്.ഉടന്‍ തന്നെ ലോറി മാറ്റാന്‍ കഴിയുമെന്നാണ് പറയുന്നത്. സ്ഥലത്ത് പൊലീസ് എത്തി ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്.
അതിനിടെ നാലാം വളവിൽ നിർത്തിയിട്ട കർണാടക ആര്‍ടിസി ബസ് പിന്നിലേക്ക് നീങ്ങി കാറിൽ ഇടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല.