< Back
Kerala

Kerala
'ഇത്തവണയും മൂവാറ്റുപുഴ തന്നെ': കോതമംഗലത്ത് മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി മാത്യു കുഴൽനാടൻ
|9 Jan 2026 10:38 AM IST
വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് യുഡിഎഫ് നേതൃത്വം ആണെന്നും മാത്യുക്കുഴൽനാടൻ മീഡിയവണിനോട് പറഞ്ഞു
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ കോതമംഗലത്ത് മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി മാത്യു കുഴൽനാടൻ എംഎൽഎ. ഇത്തവണയും മൂവാറ്റുപുഴയിൽ യുഡിഎഫ് സ്ഥാനാർഥിയാകും.
കോതമംഗലത്ത് കോൺഗ്രസ് സ്ഥാനാർഥി വേണമെന്നത് പ്രവർത്തകരുടെ ന്യായമായ ആവശ്യമാണ്. വിജയസാധ്യത മുന്നിൽ കണ്ടാണ് ആവശ്യം ഉയരുന്നത്. വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് യുഡിഎഫ് നേതൃത്വം ആണെന്നും മാത്യുക്കുഴൽനാടൻ മീഡിയവണിനോട് പറഞ്ഞു.
അതേസമയം, ബിജെപിയിലും സീറ്റുകൾ സംബന്ധിച്ച ചർച്ചകൾ നടക്കുകയാണ്. പാലക്കാട് സീറ്റിനായി അവകാശവാദം ഉന്നയിച്ച് ബിജെപി നേതാവും, പാലക്കാട് നഗരസഭ ചെയർപേഴ്സണുമായിരുന്ന പ്രമീള ശശിധരൻ. പാലക്കാട് ഒഴികെയുഉള്ള മറ്റ് മണ്ഡലങ്ങളിൽ മത്സരിക്കാൻ താത്പര്യമില്ലെന്ന് പ്രമീള ശശിധരൻ പറഞ്ഞു. മറ്റ് മണ്ഡലങ്ങളിൽ ഉള്ള ആളുകൾക്ക് തന്നെ അറിയില്ല. ആർഎസ്എസിൻ്റെ പിന്തുണ തനിക്ക് ഉണ്ടെന്നും പ്രമീള ശശിധരൻ.