< Back
Kerala
മറ്റത്തൂരിൽ കോൺഗ്രസിൽ സമവായം; ബിജെപി പിന്തുണയിൽ വൈസ് പ്രസിഡന്‍റായ നൂർജഹാൻ നവാസ് ഇന്ന് രാജിവെക്കും
Kerala

മറ്റത്തൂരിൽ കോൺഗ്രസിൽ സമവായം; ബിജെപി പിന്തുണയിൽ വൈസ് പ്രസിഡന്‍റായ നൂർജഹാൻ നവാസ് ഇന്ന് രാജിവെക്കും

Web Desk
|
3 Jan 2026 6:31 AM IST

കെപിസിസി പ്രസിഡന്റ ഇടപെട്ട് വിമത വിഭാഗം നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം

തൃശൂർ: മറ്റത്തൂരില്‍ കോണ്‍ഗ്രസില്‍ സമവായം. ബിജെപി പിന്തുണയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായ നൂര്‍ജഹാന്‍ നവാസ് ഇന്ന് രാജിവെക്കും. കെപിസിസി പ്രസിഡന്റ ഇടപെട്ട് വിമത വിഭാഗം നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

വിമതയായി മത്സരിച്ച ടെസി മാത്യുവിന്റെ പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ കഴിയില്ല എന്നായിരുന്നു വിമത പക്ഷത്തിന്റെ പ്രധാന നിര്‍ദ്ദേശം. ഇത് അംഗീകരിച്ചു കൊണ്ടാണ് വൈസ് പ്രസിഡന്റ് നൂര്‍ജഹാന്‍ നവാസിനെ രാജിവെപ്പിച്ചു കൊണ്ടുള്ള കെപിസിസിയുടെ സമവായം. ബിജെപിയുമായി സഖ്യം ചേര്‍ന്ന് വോട്ട് ചെയ്ത പഞ്ചായത്ത് അംഗങ്ങള്‍ തെറ്റ് ഏറ്റുപറയും. ഇവര്‍ക്ക് പാര്‍ട്ടിയിലേക്ക് തിരിച്ച് വരാനും അവസരം ഒരുക്കും.

കെപിസിസി പ്രസിഡന്റ് ഇടപെട്ട് വിമത വിഭാഗം നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സണ്ണി ജോസഫിന്റെ പ്രതിനിധി റോജി എം. ജോണ്‍ എംഎല്‍എയുമായി വിമത നേതാവ് ടി.എം ചന്ദ്രന്‍ അടക്കമുള്ളവരാണ് ചര്‍ച്ച നടത്തിയത്. വിമത വിഭാഗം നേതാക്കള്‍ ഉന്നയിച്ച പരാതികളിലും അന്വേഷണം നടത്തും.മറ്റത്തൂരില്‍ ഡിസിസി നേതൃത്വത്തിന് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും വിമതര്‍ക്ക് കെപിസിസി ഉറപ്പു നല്‍കിയിട്ടുണ്ട്.

കെപിസിസി പ്രസിഡന്റ് പ്രതിപക്ഷ നേതാവ് മുതിര്‍ന്ന മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ അടക്കമുള്ളവരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി വയനാട് നടക്കുന്ന ചിന്തന്‍ ശിബിരിന് മുന്‍പ് പ്രശ്‌നം പരിഹരിക്കണമെന്ന നേതാക്കളുടെ പൊതു അഭിപ്രായത്തിലാണ് ധാരണ.


Similar Posts