< Back
Kerala
മാട്ടുപ്പെട്ടി ടൂറിസ്റ്റ് ബസ് അപകടം: ബസ് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ്
Kerala

മാട്ടുപ്പെട്ടി ടൂറിസ്റ്റ് ബസ് അപകടം: ബസ് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ്

Web Desk
|
20 Feb 2025 8:07 AM IST

നാഗർകോവിൽ സ്വദേശി വിനേഷിനെതിരെയാണ് മൂന്നാർ പൊലീസ് കേസെടുത്തത്

ഇടുക്കി: മൂന്നാർ മാട്ടുപ്പെട്ടിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മൂന്ന് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. നാഗർകോവിൽ സ്വദേശി വിനേഷിനെതിരെയാണ് മൂന്നാർ പൊലീസ് കേസെടുത്തത്.

അലക്ഷ്യമായി വാഹനമോടിക്കൽ, മനപ്പൂർവമല്ലാത്ത നരഹത്യ തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ്. നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളേജ് വിദ്യാർഥികളായ ആദിക, വേണിക, സുതൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകും.

മൂന്നാർ ടാറ്റ ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ളവർ അപകട നില തരണം ചെയ്തു. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പും അന്വേഷണം തുടങ്ങി. ചൊവ്വാഴ്ചയാണ് അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 40അം​ഗ സംഘം നാഗർകോവിൽ നിന്ന് മൂന്നാറിലെത്തിയത്. മാട്ടുപ്പെട്ടി സന്ദർശിച്ച് കുണ്ടള ഡാമിലേക്കുള്ള യാത്രക്കിടെ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു.

Similar Posts