< Back
Kerala

Kerala
മഅ്ദനി നാളെ കേരളത്തിലെത്തും; പോവുന്നത് ശാസ്താംകോട്ടയിലെ വീട്ടിലേക്ക്
|18 April 2023 6:19 AM IST
വീട്ടിലെത്തിയ ശേഷമാകും ചികിത്സ എവിടെ വേണം എന്നതില്‍ തീരുമാനമെടുക്കുക.
തിരുവനന്തപുരം: കേരളത്തില്‍ വരാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ച പി.ഡി.പി ചെയർമാന്‍ അബ്ദുന്നാസിർ മഅ്ദനി നാളെ കേരളത്തിലെത്തും. മഅ്ദനിക്ക് സുരക്ഷയ്ക്കായി അനുഗമിക്കേണ്ട ബംഗുളുരു സിറ്റി പൊലീസിലെ ആംഡ് റിസർവ പൊലീസിന്റെ സമയക്രമം കൂടി ലഭിക്കുന്ന മുറയ്ക്ക് യാത്ര ക്രമീകരിക്കും.
തിരുവനന്തപുരം വിമാനത്താവളം വഴി കൊല്ലം ശാസ്താംകോട്ടയിലെ വീട്ടില്‍ പോകാനാണ് ആലോചിക്കുന്നത്. വീട്ടിലെത്തിയ ശേഷമാകും ചികിത്സ എവിടെ വേണം എന്നതില്‍ തീരുമാനമെടുക്കുക. അനുഗമിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്കുള്ള ചെലവ് വഹിക്കേണ്ടത് മഅ്ദനിയാണെന്നാണ് കോടതിയുടെ നിർദേശം.
രോഗാവസ്ഥ മൂർച്ഛിച്ചതിനാൽ വിദഗ്ധ ചികിത്സ തേടേണ്ടതുള്ളതിനാലാണ് ബംഗുളുരു വിട്ട് കേരളത്തിലേക്ക് പോകാന്‍ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി മഅ്ദനി സുപ്രിംകോടതിയെ സമീപ്പിച്ചത്.