< Back
Kerala
ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം: കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും
Kerala

ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം: കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും

Web Desk
|
25 Nov 2021 6:27 AM IST

പിടിച്ചെടുത്ത ആയുധത്തിന്‍റെ ഫോറൻസിക് പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും

പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് വധക്കേസിൽ കൂടുതൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ ദിവസം പിടിയിലായ രണ്ടാമത്തെ പ്രതിയെയും കോടതി റിമാന്‍ഡ് ചെയ്തു. ഇയാൾക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകി.

സഞ്ജിത്തിന്‍റെ കൊലപാതകത്തില്‍ റിമാന്‍ഡിലായ രണ്ടാം പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി പൊലീസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. പാലക്കാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിക്കുക. രണ്ടു പ്രതികളെയും ഒരുമിച്ചിരുത്തി അന്വേഷണ സംഘം ചോദ്യംചെയ്യും.

നേരത്തെ കണ്ണനൂരിൽ നിന്ന് പിടിച്ചെടുത്ത ആയുധത്തിന്‍റെ ഫോറൻസിക് പരിശോധനാ ഫലവും ഇന്ന് ലഭിച്ചേക്കും. കഴിഞ്ഞ ദിവസം പൊള്ളാച്ചിയില്‍ നിന്ന് കണ്ടെടുത്ത, പ്രതികള്‍ സഞ്ചരിച്ച കാറിന്‍റെ അവശിഷ്ടങ്ങളും ഫോറന്‍സിക് വിഭാഗം പരിശോധിച്ചിരുന്നു. കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്നാണ് സൂചന.

Related Tags :
Similar Posts