< Back
Kerala

Kerala
അഡ്വ.രശ്മിത രാമചന്ദ്രന് മയിലമ്മ പുരസ്‌കാരം
|30 Dec 2021 4:00 PM IST
ജനുവരി അഞ്ചിന് പുരസ്‌കാരം സമ്മാനിക്കും
മയിലമ്മ ഫൗണ്ടേഷൻ കേരള ഏർപ്പെടുത്തിയ ഈ വർഷത്തെ മയിലമ്മ പുരസ്‌കാരം അഭിഭാഷകയും കേരള ഹൈക്കോടതി പ്ലീഡറുമായ അഡ്വ. രശ്മിത രാമചന്ദ്രന്. സാമൂഹിക വിഷയങ്ങളിലുള്ള ഇടപെടലുകൾക്കാണ് പ്ലാച്ചിമട സമരനായികയായ മയിലമ്മയുടെ പേരിലുള്ള പുരസ്‌കാരം നൽകുന്നത്.
ജനുവരി അഞ്ചിന് രാവിലെ 11 മണിക്ക് തിരുവനന്തപുരം ഗാന്ധിഭവനിൽ നടക്കുന്ന മയിലമ്മ അനുസ്മരണ സമ്മേളനത്തിൽ മന്ത്രി ജി.ആർ.അനിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ രാമദാസ് കതിരൂരും സെക്രട്ടറി ആർ.അജയനും അറിയിച്ചു.