< Back
Kerala

Kerala
മായിൻ ഹാജിയുടെ വഖഫ് ബോർഡ് അംഗത്വം റദ്ദ് ചെയ്യണം : ഐ.എൻ.എൽ
|24 Nov 2022 5:00 PM IST
മായിൻ ഹാജിയെ വഫഖ് ബോർഡിൽനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ഐ.എൻ.എൽ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എൻ.കെ അബ്ദുൽ അസീസ് വഖഫ് മന്ത്രിക്ക് നിവേദനം നൽകി.
കോഴിക്കോട്: സംസ്ഥാന വഖഫ് അംഗത്വമുപയോഗിച്ചു അധികാര ദുർവിനിയോഗവും സാമ്പത്തിക ക്രമക്കേടും നടത്തിയതിന്റെ പേരിൽ വിജിലൻസ് അന്വേഷണം നേരിടുന്ന എം.സി മായിൻ ഹാജിയെ വഖഫ് ബോഡ് അംഗത്വത്തിൽനിന്ന് നീക്കം ചെയ്യണമെന്ന് ഐ.എൻ.എൽ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എൻ.കെ അബ്ദുൽ അസീസ് വഖഫ് മന്ത്രി വി അബ്ദുറഹിമാന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. 2019ൽ മൂവാറ്റുപുഴ വിജിലൻസ് കോടതി സമാനമായ ഫണ്ട് ദുരുപയോഗത്തിൽ ഇദ്ദേഹത്തിനെതിരെ വിധി പറഞ്ഞിരുന്നതായും, എല്ലാ സർക്കാർ ഉത്തരവുകളെയും മാനിക്കാതെയും വഖഫ് ഫണ്ട് നിക്ഷേപവുമായി ബന്ധപ്പെട്ട റൂളുകൾക്ക് വിരുദ്ധവുമായ നടപടികളുമായാണ് ഇദ്ദേഹം പ്രവർത്തിക്കുന്നതെന്നും അസീസ് പരാതിയിൽ ചൂണ്ടിക്കാട്ടി.