< Back
Kerala

Kerala
മേയർ- ഡ്രൈവർ തർക്കം; കണ്ടക്ടറുടെ മൊഴിയെടുത്തു
|3 May 2024 5:47 PM IST
താൻ പിൻസീറ്റിൽ ആയിരുന്നതിനാൽ കാര്യങ്ങൾ വ്യക്തമല്ലെന്ന് കണ്ടക്ടർ പൊലീസിന് മൊഴി നൽകി
തിരുവനന്തപുരം: മേയർ- കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ കന്റോൺമെന്റ് പൊലീസ് കണ്ടക്ടറുടെ മൊഴിയെടുത്തു. യദു ലൈംഗിക ചേഷ്ട കാണിച്ചോയെന്ന് തനിക്കറിയില്ലെന്നും താൻ പിൻസീറ്റിൽ ആയിരുന്നതിനാൽ കാര്യങ്ങൾ വ്യക്തമല്ലെന്നും കണ്ടക്ടർ സുബിൻ പൊലീസിന് മൊഴി നൽകി.
കെഎസ്ആർടിസി ബസ് മേയറുടെ വാഹനത്തെ മറികടന്നോ എന്നതും താൻ കണ്ടില്ല. അവിടെ തർക്കം നടന്നപ്പോൾ മാത്രമാണ് ഇത്തരം സംഭവം നടക്കുന്നുണ്ടെന്ന് തനിക്ക് മനസിലായതെന്നും സുബിൻ പൊലീസിന് മൊഴി നൽകി. ഇതോടെ കേസിൽ അധിക വിവരങ്ങൾ ലഭിക്കാൻ പൊലീസിന് യാത്രക്കാരുൾപ്പെടെ കൂടുതൽ പേരെ ചോദ്യം ചെയ്യേണ്ടി വരും.
ഇതിനിടെ മേയർ അടക്കമുള്ളവർ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന ഡ്രൈവർ യദുവിന്റെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു.