< Back
Kerala
തിരുവനന്തപുരം കോർപറേഷനിൽ പിൻവാതിൽ നിയമനമെന്ന ആരോപണം തള്ളി മന്ത്രി എം.ബി രാജേഷ്
Kerala

തിരുവനന്തപുരം കോർപറേഷനിൽ പിൻവാതിൽ നിയമനമെന്ന ആരോപണം തള്ളി മന്ത്രി എം.ബി രാജേഷ്

Web Desk
|
5 Dec 2022 11:01 AM IST

വിഷയം സഭ നിർത്തിവെച്ച് ചർച്ചചെയ്യണമെന്നാവശ്യപ്പെട്ട് പി.സി വിഷ്ണുനാഥ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. പി.എസ്. സിയെയും എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിനേയും നോക്കുകുത്തിയാക്കി സംസ്ഥാന വ്യാപകമായി നിയമനം നടത്തുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. വിഷയം സഭ നിർത്തിവെച്ച് ചർച്ചചെയ്യണമെന്നാവശ്യപ്പെട്ട് പി.സി വിഷ്ണുനാഥ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.

എന്നാല്‍ സംസ്ഥാനത്തെ നിയമനങ്ങളെല്ലാം ചട്ടങ്ങൾ പാലിച്ചാണ് നടത്തുന്നതെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. വസ്തുതാവിരുദ്ധമായ കാര്യങ്ങൾ അതിശയോക്തിയോടെ അവതരിപ്പിക്കുകയാണ് പ്രതിപക്ഷം . ആരോപണങ്ങൾ ജനങ്ങൾ തള്ളിക്കളഞ്ഞു. അതിന്‍റെ തെളിവാണ് നിയമസഭ തെരഞ്ഞെടുപ്പ് വിജയം. അതിശയോക്തിപരമായി കാര്യങ്ങൾ അവതരിപ്പിക്കുന്നുവെന്നും രാജേഷ് പറഞ്ഞു.

ഒന്നാം പിണറായി സർക്കാർ ഒരു ലക്ഷത്തിലധികം പേർക്ക് പി.എസ്.സി വഴി നിയമനം നൽകി. യു.ഡി.എഫിനേക്കാൾ 18,000 നിയമനങ്ങൾ കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് നടന്നു. പുതിയ തസ്തികകൾ ആവശ്യം അനുസരിച്ച് സൃഷ്ടിച്ചു. നിയമനങ്ങൾ പി.എസ്.സിക്ക് നല്‍കി. കോവിഡ് കാലത്ത് 11000 പേർക്ക് അഡ്വൈസ് മെമോ നൽകി. എല്ലാം അടഞ്ഞ് കിടന്നപ്പോഴും പി.എസ്.സി തുറന്ന് പ്രവർത്തിച്ചു. കത്ത് എഴുതിയ ആൾ എഴുതിയില്ല എന്ന് പറയുന്നു . മേൽവിലാസക്കാരൻ കിട്ടിയില്ല എന്നും പറയുന്നു. ഇല്ലാത്ത കത്തിനെ കുറിച്ചാണ് വിവാദം. ചട്ടങ്ങൾ പാലിച്ചാണ് നിയമനങ്ങൾ നടത്തുന്നത്, സർക്കാർ നിയമനങ്ങളിൽ ഇടപെടുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Similar Posts