< Back
Kerala
MBBS വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ കൗണ്‍സിലില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ കാലതാമസം; ഇടപെടല്‍ ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി
Kerala

MBBS വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ കൗണ്‍സിലില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ കാലതാമസം; ഇടപെടല്‍ ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി

Web Desk
|
3 Sept 2025 1:45 PM IST

കൗണ്‍സില്‍ നിശ്ചയിക്കുന്ന കുട്ടികള്‍ക്ക്‌ ഡിഎംഇ തലത്തിലും ഡിഎച്ച്എസിലും ഇന്റേണ്‍ഷിപ്പിന് അവസരം ഒരുക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു

തിരുവനന്തപുരം: എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ കൗണ്‍സിലില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ താമസിക്കുന്നതില്‍ ഇടപെടല്‍ ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.

നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ ഗൈഡ് ലൈന്‍ അനുസരിച്ചാണ് മുന്നോട്ടുപോകുന്നത്. കൗണ്‍സില്‍ നിശ്ചയിക്കുന്ന കുട്ടികളെ ഡിഎംഇ തലത്തിലും ഡിഎച്ച്എസിലും ഇന്റേണ്‍ഷിപ്പിന് അവസരം ഒരുക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

മീഡിയവണ്‍ വാര്‍ത്തയിലാണ് ആരോഗ്യമന്ത്രിയുടെ ഇടപെടല്‍. കേരള മെഡിക്കല്‍ കൗണ്‍സിലില്‍ നിന്ന് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന് വിദ്യാര്‍ഥികള്‍ മാസങ്ങള്‍ കാത്തിരിക്കണമായിരുന്നു. പഠനശേഷം ഇന്റേണ്‍ഷിപ്പിന് കയറാന്‍ കഴിയുന്നില്ലെന്നും അന്വേഷണത്തിന് മറുപടി ഇല്ലെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.

പരിഹാരത്തിനായി മനുഷ്യവകാശ കമ്മീഷന് മുന്നില്‍ വരെ പരാതിയുമായി വിദ്യാര്‍ഥികള്‍ എത്തിയിരുന്നു. എന്നാല്‍ പരിഹാരമൊന്നും ലഭിച്ചില്ല. ഈ വിഷയത്തിസാണ് ഇടപെടലുണ്ടാകുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചത്.

Similar Posts