< Back
Kerala

Kerala
മന്ത്രി വിടുവായത്തം പറയരുത്; ലീഗുകാർ വഖഫ് ഭൂമി കയ്യേറിയിട്ടുണ്ടെങ്കിൽ തിരിച്ചുപിടിക്കണം: മായിൻ ഹാജി
|14 Dec 2021 4:14 PM IST
ഒരു വർഷമായി മന്ത്രി ഇതുതന്നെ പറഞ്ഞുകൊണ്ടിരിക്കുകയാണ്. ലീഗുകാർ എവിടെയാണ് ഭൂമി കയ്യേറിയതെന്ന് മന്ത്രി പറയണം. നട്ടെല്ലുണ്ടെങ്കിൽ അത് തിരിച്ചുപിടിക്കണം.
ലീഗ് നേതാക്കൾ വഖഫ് ഭൂമി കയ്യേറിയിട്ടുണ്ടെന്ന മന്ത്രി വി. അബ്ദുറഹ്‌മാന്റെ പ്രസ്താവനക്കെതിരെ എം.സി മായിൻ ഹാജി. ഒരു വർഷമായി മന്ത്രി ഇതുതന്നെ പറഞ്ഞുകൊണ്ടിരിക്കുകയാണ്. ലീഗുകാർ എവിടെയാണ് ഭൂമി കയ്യേറിയതെന്ന് മന്ത്രി പറയണം. നട്ടെല്ലുണ്ടെങ്കിൽ അത് തിരിച്ചുപിടിക്കണം. മാധ്യമങ്ങളെ കാണുമ്പോൾ എന്തെങ്കിലും പറയുകയല്ല മന്ത്രി ചെയ്യേണ്ടതെന്നും മായിൻ ഹാജി പറഞ്ഞു.
ലീഗ് നേതാക്കൾ വഖഫ് ഭൂമി കയ്യേറിയിട്ടുണ്ട് എന്നായിരുന്നു മന്ത്രിയുടെ ആരോപണം. കുറ്റിക്കാട്ടൂരിൽ മായിൻ ഹാജിയുടെ ബന്ധു അദ്ദേഹത്തിന്റെ പിന്തുണയോടെ യതീംഖാനയുടെ ഭൂമി കയ്യേറിയെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാൽ യതീംഖാനയുടെ ഭൂമി ആരും കയ്യേറിയിട്ടില്ലെന്നും വഖഫ് ഭൂമി എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നന്നായി അറിയുന്നവരാണ് ലീഗുകാരെന്നും മായിൻ ഹാജി പറഞ്ഞു.