< Back
Kerala
kozhikode medical college

കോഴിക്കോട് മെഡിക്കല്‍ കോളേജ്

Kerala

ഐസിയു പീഡനക്കേസ്; പരാതിക്കാരിയുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തും

Web Desk
|
2 Sept 2023 6:27 AM IST

മെഡിക്കൽ കോളേജ് പൊലീസാണ് മൊഴിയെടുക്കുക

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിൽ പരാതിക്കാരിയുടെ മൊഴി പൊലീസ് ഇന്ന് വീണ്ടും രേഖപ്പെടുത്തും. മെഡിക്കൽ കോളേജ് പൊലീസാണ് മൊഴിയെടുക്കുക. പരാതിക്കാരി കഴിഞ്ഞ മാസം തിരുവനന്തപുരത്ത് എത്തി ആരോഗ്യമന്ത്രിയെയും സംസ്ഥാന പൊലീസ് മേധാവിയെയും കണ്ടിരുന്നു. നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. ഈ പരാതി ജില്ല പൊലീസ് മേധാവിക്ക് കൈമാറിയതിന്‍റെ അടിസ്ഥാനത്തിലാണ് വീണ്ടും മൊഴിയെടുക്കുന്നത്. നീതി നിഷേധിക്കുകയാണെന്നും പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്നും യുവതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിൽ കുറ്റവാളികളെ സംരക്ഷിക്കാൻ ശ്രമം നടക്കുന്നുവെന്ന് ആരോപിച്ചാണ് അതിജീവിത ആരോഗ്യ മന്ത്രിയെ നേരിൽ കണ്ടത്. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി നടപടി സ്വീകരിക്കും എന്നാണ് മന്ത്രി അതിജീവിതക്ക് നൽകിയ ഉറപ്പ്. എന്നാൽ ഈ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന് അതിജീവിത പറയുന്നു. വിഷയത്തിൽ ഇത് വരെയുള്ള നടപടികൾ സംബന്ധിച്ച് അറിയാൻ വിവരാവകാശ അപേക്ഷ നൽകിയിട്ടുണ്ട്. ഈ അപേക്ഷക്ക് ലഭിക്കുന്ന മറുപടി കൂടി പരിഗണിച്ച് സമരമിരിക്കാനാണ് തീരുമാനമെന്നും അതിജീവിത പറഞ്ഞു.വുമൺ ജസ്റ്റിസ് അടക്കമുള്ള വനിതാ സംഘടനകളും അതിജീവിതക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ മാർച്ച് 18 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ഐസിയുവിൽ വെച്ച് അറ്റൻഡർ പീഡിപ്പിച്ചെന്ന് ആണ് പരാതി.

Similar Posts