< Back
Kerala

Kerala
പൂജപ്പുര ജില്ലാ ജയിലിനകത്തും എംഡിഎംഎ
|15 Jan 2023 4:14 PM IST
മയക്കുമരുന്ന് കേസിൽ ജയിലിൽ കഴിയുന്ന സജിക്കായാണ് എംഡിഎംഎ എത്തിച്ചത്
തിരുവന്തപുരം: പൂജപ്പുര ജില്ലാ ജയിലിനകത്ത് നിന്ന് എംഡിഎംഎ പിടികൂടി. വിനോദ്, ലെനിൻ എന്നിവരാണ് എംഡിഎംഎ എത്തിച്ചത്. മയക്കുമരുന്ന് കേസിൽ ജയിലിൽ കഴിയുന്ന സജിക്കായാണ് എംഡിഎംഎ എത്തിച്ചത്. ഇക്കഴിഞ്ഞ പതിനൊന്നാം തിയതി ആണ് പ്രതികള്‍ ജയിലിൽ മയക്കുമരുന്ന് എത്തിച്ചത്.
പ്രതിയെ കാണാനായി എത്തുകയും വിസിറ്റേഴ്സ് റൂമിൽ വെച്ച് എംഡിഎംഎ കൈമാറുകയുമായിരുന്നു. ജയിലിലെ സഹതടവുകാർക്ക് വേണ്ടിയും എംഡിഎംഎ എത്തിച്ചിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. പ്രതികള്‍ക്ക് പിന്നിൽ വലിയ ലഹരി മാഫിയ പ്രവർത്തിക്കുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്.