< Back
Kerala

Kerala
കണ്ണൂരിൽ വൻ മയക്കുമരുന്നു വേട്ട; ഒരുകോടി രൂപ വിലവരുന്ന എം.ഡി.എം.എ പിടിച്ചെടുത്തു
|7 March 2022 7:12 PM IST
രണ്ട് പേര്‍ കസ്റ്റഡിയില്‍.
കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട. ഒരു കോടിരൂപ വിലവരുന്ന എം.ഡി.എം.എ പിടിച്ചെടുത്തു. കണ്ണൂർ പ്ലാസ ജംഗ്ഷനിൽ നിന്ന് കണ്ണൂർ സി.ഐ യുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുമരുന്നുകൾ പിടിച്ചെടുത്തത്. രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. മുഴപ്പിലങ്ങാട് സ്വദേശിനി ബൽക്കീസ് ഭർത്താവ് അഫ്സൽ എന്നിവരാണ് അറസ്റ്റിലായത്. സംസ്ഥാനത്തെ ഏറ്റവും വലിയ എം.ഡി.എം.എ വേട്ടയാണിതെന്ന് പൊലീസ് അറിയിച്ചു..