< Back
Kerala
ബൈക്ക് അപകടത്തിൽ മരിച്ചയാളുടെ പോക്കറ്റിൽ നിന്ന് എംഡിഎംഎ കണ്ടെത്തി
Kerala

ബൈക്ക് അപകടത്തിൽ മരിച്ചയാളുടെ പോക്കറ്റിൽ നിന്ന് എംഡിഎംഎ കണ്ടെത്തി

Web Desk
|
20 Aug 2023 6:48 PM IST

ഇൻക്വസ്റ്റ് നടപടികൾക്കിടെയാണ് പാന്റ്സിന്റെ പോക്കറ്റിൽ നിന്ന് 8.9ഗ്രാം എംഡിഎംഎ കണ്ടെത്തിയത്.

കണ്ണൂർ: കണ്ണൂരിൽ ബൈക്കപകടത്തിൽ മരിച്ചയാളുടെ പോക്കറ്റിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തി. കാസർകോട് സ്വദേശി ലത്തീഫിന്റെ പോക്കറ്റിൽ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്. കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾക്കിടെയാണ് പാന്‍‌റ്സിന്റെ പോക്കറ്റിൽ നിന്ന് 8.9ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ ടൗണ്‍ പൊലീസ് വിശദമായ അന്വേഷണം നടത്തും

കണ്ണൂർ എകെജി ആശുപത്രിയ്ക്ക് സമീപം മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് കാസർകോട് ചൗക്കി സ്വദേശികളായ മനാഫ് , ലത്തീഫ് എന്നിവർ മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിക്കായിരുന്നു അപകടം. കണ്ണൂരിൽ നിന്ന് കാസർകോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിൽ മീൻ കയറ്റാൻ വരികയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. ലോറി ഡ്രൈവറെ കണ്ണൂർ ടൗൺ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

Similar Posts