< Back
Kerala
നാദാപുരം മേഖലയിൽ അഞ്ചാംപനി പടരുന്നു: 24 പേർക്ക് രോഗബാധ
Kerala

നാദാപുരം മേഖലയിൽ അഞ്ചാംപനി പടരുന്നു: 24 പേർക്ക് രോഗബാധ

Web Desk
|
15 Jan 2023 12:52 PM IST

നാദാപുരം പഞ്ചായത്തിൽ മാത്രം പതിനെട്ട് പേർക്ക് രോഗ ബാധയുണ്ട്

കോഴിക്കോട് നാദാപുരം മേഖലയിൽ അഞ്ചാം പനി പടരുന്നു. ഇതുവരെ ഇരുപത്തിനാലു പേർക്കാണ് രോഗം ബാധിച്ചത്. രോഗ വ്യാപന പശ്‌ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.

നാദാപുരം പഞ്ചായത്തിൽ മാത്രം പതിനെട്ട് പേർക്ക് രോഗ ബാധയുണ്ട്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വാർഡുകൾ തോറും രണ്ട് ദിവസമായി ബോധവത്കരണം പുരോഗമിക്കുകയാണ്. പ്രതിരോധ പ്രവർത്തനം ഊർജ്ജിതമായി നടക്കുന്നതിനിടെ രോഗബാധിതരിൽ ഉണ്ടായ വർധനവ് ആരോഗ്യ പ്രവർത്തകരെ ആശങ്കയിലാക്കിയിട്ടുണ്ട്. 340 പേർ നാദാപുരത്ത് വാക്സിൻ സ്വീകരിക്കാൻ ഉണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. ഇതിൽ 65 പേർ മാത്രമാണ് കഴിഞ്ഞ ദിവസം നാലു കേന്ദ്രങ്ങളിൽ നിന്നായി വാക്സിൻ സ്വീകരിച്ചത്.

പനി, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളുള്ള വിദ്യാർഥികളെ സ്കൂളിലും അങ്കണവാടിയിലും അയക്കരുതെന്നും രോഗബാധ സംശയിക്കുന്നവർ ആരോഗ്യ വകുപ്പിൽ വിവരം അറിയിക്കണമെന്നും നിർദ്ദേശം ഉണ്ട്..

Related Tags :
Similar Posts