< Back
Kerala

Kerala
വഖ്ഫ് നിയമനം: ചർച്ചയല്ല, നിയമം പിൻവലിക്കലാണ് അഭികാമ്യം-മെക്ക
|16 March 2022 3:45 PM IST
മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയും വ്യത്യസ്ത നിലപാടുകളും നിയമസഭയിൽ മറുപടി നൽകിയും പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാതെ, പിഎസ്‌സിക്ക് വിടാനുള്ള നിയമം പിൻവലിച്ച് എൽഡിഎഫിന്റെ ഉറപ്പ് പാലിക്കണം.
മുഖ്യമന്ത്രിയുടെ മുൻകാല ഉറപ്പുകൾ പ്രാവർത്തികമാക്കുന്നതിന് നടപ്പ് ബജറ്റ് സമ്മേളന കാലയളവിൽ തന്നെ, വഖഫ് ബോർഡ്നിയമനം സംബന്ധിച്ച ബില്ല് പിൻവലിച്ച് ആർജവം കാട്ടണമെന്ന് മെക്ക സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ അലി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയും വ്യത്യസ്ത നിലപാടുകളും നിയമസഭയിൽ മറുപടി നൽകിയും പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാതെ, പിഎസ്‌സിക്ക് വിടാനുള്ള നിയമം പിൻവലിച്ച് എൽഡിഎഫിന്റെ ഉറപ്പ് പാലിക്കണം. നിയമം പിൻവലിച്ച ശേഷമാണ് ഇക്കാര്യത്തിലുള്ള വിശദമായ ചർച്ച നടത്തേണ്ടതെന്നും മെക്ക സംസ്ഥാന ജനറൽ സെക്രട്ടറി ബന്ധപ്പെട്ട എല്ലാവരോടും അഭ്യർത്ഥിച്ചു.