< Back
Kerala
Media award for Madhyamam chief reporter
Kerala

ആർ. ശങ്കർ ദിനമണി പത്രപ്രവർത്തക അവാർഡ് 'മാധ്യമം' ചീഫ് റിപ്പോർട്ടർ പി.എ സുബൈറിന്

Web Desk
|
5 Nov 2024 5:10 PM IST

നിയമ മേഖലയിലെ റിപ്പോർട്ടിങ് മികവ് പരിഗണിച്ചാണ് അവാർഡ്.

കൊച്ചി: കൊല്ലം ആസ്ഥാനമായ ആർ. ശങ്കർ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആർ. ശങ്കർ ദിനമണി പത്രപ്രവർത്തക അവാർഡ് 'മാധ്യമം' കൊച്ചി ബ്യൂറോയിലെ ചീഫ് റിപ്പോർട്ടർ പി.എ സുബൈറിന്. നിയമ മേഖലയിലെ റിപ്പോർട്ടിങ് മികവ് പരിഗണിച്ചാണ് അവാർഡ്. ഫലകവും ക്യാഷ് അവാർഡുമടങ്ങുന്ന പുരസ്‌കാരം നവംബർ ഏഴിന് കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി.എൻ വാസവൻ സമ്മാനിക്കും.

2002 മുതൽ 'മാധ്യമം' പത്രാധിപ സമിതി അംഗമാണ്. നിലവിൽ നിയമകാര്യ ലേഖകനാണ്.

Related Tags :
Similar Posts