< Back
Kerala

Kerala
മീഡിയവൺ അക്കാദമി ഫിലിം ഫെസ്റ്റിവലിന് തുടക്കം
|17 Feb 2023 7:07 PM IST
എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായി മീന കന്തസ്വാമിയാണ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തത്
കോഴിക്കോട് മീഡിയവൺ അക്കാദമി ഷോർട്ട് ഫിലിം ഫെസ്റ്റിവലിന് തുടക്കമായി. എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായി മീന കന്തസ്വാമിയാണ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തത്. നാല് സ്‌ക്രീനുകളിലായി നൂറ്റിയമ്പതിലേറെ ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും.
സംവിധായകനും ആക്ടിവിസ്റ്റുമായ ആർ.പി അമുദനാണ് പരിപാടിയിലെ മുഖ്യാതിഥി. മാധ്യമം-മീഡിയവൺ ഗ്രൂപ്പ് എഡിറ്റർ ഒ.അബ്ദുറഹ്മാൻ, മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ, സി.ഇ.ഒ റോഷൻ കക്കാട്ട്, ഫെസ്റ്റിവൽ ഡയറക്ടർ മധു ജനാർദ്ദനൻ, ജൂറി ചെയർപേഴ്‌സൺ ഷെറി ഗോവിന്ദൻ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.