< Back
Kerala
മീഡിയവൺ അക്കാദമി ഫിലിം ഫെസ്റ്റിവൽ ലോഗോ പ്രകാശനം ചെയ്തു
Kerala

മീഡിയവൺ അക്കാദമി ഫിലിം ഫെസ്റ്റിവൽ ലോഗോ പ്രകാശനം ചെയ്തു

Web Desk
|
22 Nov 2022 8:53 PM IST

2023 ഫെബ്രുവരി അവസാനത്തിൽ നടക്കുന്ന മേളയിൽ ഡോക്യുമെന്ററി, ഷോർട്ട് ഫിലിം, വീഡിയോ സ്റ്റോറി, മ്യൂസിക് വീഡിയോ എന്നീ വിഭാഗങ്ങളിൽ മത്സരവും പ്രദർശനവും ഉണ്ടാകും.

കോഴിക്കോട്: മീഡിയവൺ അക്കാദമി സംഘടിപ്പിക്കുന്ന പ്രഥമ ഡോക്യുമെൻററി-ഷോർട്ട് ഫിലിം ഫെസ്റ്റിവൽ (MediaOne Academy Film Festival - MAFF) ലോഗോ പ്രകാശനം ചെയ്തു. അക്കാദമി കാമ്പസ്സിൽ നടന്ന ചടങ്ങിൽ നടനും സംവിധായകനുമായ സിദ്ധാർഥ് ശിവ ലോഗോ പ്രകാശനം ചെയ്തു. മീഡിയവൺ അക്കാദമി പ്രിൻസിപ്പൽ ഡോ. സാദിഖ് പി.കെ അദ്ധ്യക്ഷത വഹിച്ചു. മീഡിയവൺ സി.ഇ.ഒ റോഷൻ കക്കട്ട്, കമ്മ്യൂണിക്കേഷൻ ഓഫീസർ പി.ബി.എം ഫർമീസ്, അഡ്മിനിസ്‌ട്രേഷൻ ഡെപ്യൂട്ടി മാനേജർ റസൽ, സി.എം ശരീഫ്, നിസാം പരി തുടങ്ങിയവർ സംസാരിച്ചു. 2023 ഫെബ്രുവരി അവസാനത്തിൽ നടക്കുന്ന മേളയിൽ ഡോക്യുമെന്ററി, ഷോർട്ട് ഫിലിം, വീഡിയോ സ്റ്റോറി, മ്യൂസിക് വീഡിയോ എന്നീ വിഭാഗങ്ങളിൽ മത്സരവും പ്രദർശനവും ഉണ്ടാകും.

Similar Posts