< Back
Kerala
congress protest

കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ നിന്ന്

Kerala

മീഡിയവണ്‍ കാമറാമാനെ കയ്യേറ്റം ചെയ്ത സംഭവം; കെ.യു.ഡബ്ല്യു.ജെ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു

Web Desk
|
16 March 2023 2:03 PM IST

കര്‍ത്തവ്യ നിര്‍വഹണത്തിനിടയില്‍ മാധ്യമപ്രവര്‍ത്തകനു നേരേയുണ്ടായ കടന്നാക്രമണത്തില്‍ കുറ്റക്കാരായവരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണം

കൊച്ചി: കൊച്ചി കോർപറേഷന്‍ ഓഫീസിനു മുന്നിലെ കോൺഗ്രസ് പ്രക്ഷോഭം പകർത്തുന്നതിനിടെ മീഡിയവണ്‍ കാമറാമാന്‍ അനില്‍ എം. ബഷീറിനെ ചില കോൺഗ്രസ് പ്രവർത്തകർ കയ്യേറ്റം ചെയ്തതിൽ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ എറണാകുളം ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം അറിയിച്ചു. കര്‍ത്തവ്യ നിര്‍വഹണത്തിനിടയില്‍ മാധ്യമപ്രവര്‍ത്തകനു നേരേയുണ്ടായ കടന്നാക്രമണത്തില്‍ കുറ്റക്കാരായവരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നു ജില്ലാ കമ്മിറ്റി പ്രസിഡന്‍റ് എം.ആര്‍. ഹരികുമാറും സെക്രട്ടറി എം. സൂഫി മുഹമ്മദും ആവശ്യപ്പെട്ടു.

കോൺഗ്രസിനെപ്പോലെ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിൽ നിന്നും മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഉണ്ടാകുന്നതു ഭൂഷണമല്ലെന്നും ഭാരവാഹികൾ പറഞ്ഞു.



Related Tags :
Similar Posts