< Back
Kerala
മീഡിയവൺ വിലക്ക് കേന്ദ്ര സർക്കാരിന്‍റെ ഫാസിസ്റ്റ് സമീപനത്തിൻ്റെ ഭാഗം: എം എം ഹസൻ
Kerala

മീഡിയവൺ വിലക്ക് കേന്ദ്ര സർക്കാരിന്‍റെ ഫാസിസ്റ്റ് സമീപനത്തിൻ്റെ ഭാഗം: എം എം ഹസൻ

Web Desk
|
2 March 2022 4:27 PM IST

മാധ്യമ സ്വാതന്ത്രം സംരക്ഷിക്കാനുള്ള മീഡിയവൺ പോരാട്ടത്തിനൊപ്പം യു.ഡി.എഫ് നിലകൊള്ളും

മാധ്യമ സ്വാതന്ത്രം സംരക്ഷിക്കാനുള്ള മീഡിയവൺ പോരാട്ടത്തിനൊപ്പം യു.ഡി.എഫ് നിലകൊള്ളുമെന്ന് യു.​ഡി.​എ​ഫ് ക​ണ്‍വീ​ന​ര്‍ എം.​എം. ഹ​സ​ന്‍. വിലക്കിന് മറ്റ് കാരണങ്ങളില്ല, മീഡിയവൺ വിലക്ക് കേന്ദ്ര സർക്കാരിൻ്റെ ഫാസിസ്റ്റ് സമീപനത്തിൻ്റെ ഭാഗമാണെന്നും എം.​എം. ഹ​സ​ന്‍ പറഞ്ഞു.

സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡും കേരള പത്രപ്രവർത്തക യൂണിയനുമടക്കമുള്ളവർ നൽകിയ അപ്പീലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരടങ്ങുന്ന ബഞ്ച് തള്ളിയത്. കേന്ദ്രസർക്കാർ നടപടി ശരിവച്ച സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. വിധിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്ന് മീഡിയവൺ മാനേജ്മെൻറ് അറിയിച്ചു.

ജനുവരി 31ന് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് നൽകിയ ഹരജികൾ ഫെബ്രുവരി എട്ടിനാണ് സിംഗിൾ ബെഞ്ച് തള്ളിയത്. തുടർന്നാണ് അപ്പീൽ ഹരജിയുമായി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. മീഡിയവണിന് വേണ്ടി സുപ്രിം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെയും കേന്ദ്ര സർക്കാറിന് വേണ്ടി അഡീ. സോളിസിറ്റർ ജനറൽ അമൻ ലേഖിയും ഹാജരായാണ് വാദം നടത്തിയത്. ഫെബ്രുവരി പത്തിന് ഒരു ദിവസത്തെ വാദത്തിന് ശേഷം വിധി പറയാനായി മാറ്റുകയായിരുന്നു.

Similar Posts