< Back
Kerala
MediaOne ,MediaOne ,Koikodultsavam,ks harisankar,pragathi band,ramesh pisharody
Kerala

കോഴിക്കോടിനുത്സവമായി മീഡിയവൺ 'കോയ്‌ക്കോടുത്സവം'

Web Desk
|
22 Jan 2023 7:05 AM IST

മനസ് നിറച്ച് ഹരിശങ്കറിന്റെ പ്രഗതി ബാന്റ്‌

കോഴിക്കോട്: കോഴിക്കോടിന് ഉത്സവരാവ് സമ്മാനിച്ച് മീഡിയവൺ 'കോയ്‌ക്കോടുത്സവം'. ഗായകൻ കെ.എസ് ഹരിശങ്കറിന്റെ പ്രഗതി ബാന്റ് സദസിന് മുന്നിൽ പെയ്തിറങ്ങി. മുഖ്യാതിഥിയായെത്തിയ നടൻ രമേഷ് പിഷാരടി സ്റ്റാന്റപ് കോമഡിയുമായി ആസ്വാദകരെ കയ്യിലെടുത്തു . തുടർന്ന് വന്ന കെ.എസ് ഹരിശങ്കർ പവിഴ മഴയായി പെയ്തിറങ്ങി. നിരവധി പാട്ടുകളിലൂടെ ഹരിശങ്കറും സംഘവും സദസിനെ ഇളക്കി മറിച്ചു.

ഒപ്പം പാടിയും ആടിയും കോഴിക്കോട്ടുകാരും മീഡിയ വൺ കോയ്‌ക്കോട്ടുത്സവത്തെ ആവേശമാക്കി. സ്‌പോട്ട് ഡബ്ബിംഗിലൂടെയും മിമിക്രിയിലൂടെയും ഷഗ്‌ന രാജും ജയിംസ് ദേവസിയും സദസിനെ കയ്യിലെടുത്തു. കോഴിക്കോടുത്സവത്തിന്റെ സ്‌പോൺസർമാരെയും ചടങ്ങിൽ ആദരിച്ചു.

മീഡിയവൺ സി.ഇ.ഒ റോഷൻ കക്കാട്ട്,എഡിറ്റർ പ്രമോദ് രാമൻ തുടങ്ങിയവർ പങ്കെടുത്തു. ആർക്കൈസ് സ്റ്റഡി എ ബ്രോഡുമായി ചേർന്നാണ് കോയ്‌ക്കോടുത്സവം സംഘടിപ്പിച്ചത്. അലൂമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷനുമായി സഹകരിച്ചായിരുന്നു പരിപാടി.

Similar Posts