< Back
Kerala

Kerala
ഐ.എച്ച്.എം.എ മീഡിയ അവാർഡ് മീഡിയവണിന്
|29 April 2024 3:14 AM IST
ഹോമിയോപതിയെ ജനങ്ങളിലെത്തിക്കുന്നതിന് നൽകിയ സംഭാവനകൾ പരിഗണിച്ച് മീഡിയവൺ സി.ഇ.ഒ റോഷൻ കക്കാട്ടിനാണ് അവാർഡ്
കോഴിക്കോട്: ഇന്ത്യൻ ഹോമിയോപതിക് മെഡിക്കൽ അസോസിയേഷന്റെ 2024ലെ മാധ്യമ പുരസ്കാരം മീഡിയവണിന്. ഹോമിയോപതിയെ ജനങ്ങളിലെത്തിക്കുന്നതിന് നൽകിയ സംഭാവനകൾ പരിഗണിച്ച് മീഡിയവൺ സി.ഇ.ഒ റോഷൻ കക്കാട്ടിനാണ് അവാർഡ്. 10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ഇന്ത്യൻ ഹോമിയോപതിക് മെഡിക്കൽ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പുരസ്കാരം വിതരണം ചെയ്തു. മീഡിയവൺ കോർപറേറ്റ് കമ്യൂണിക്കേഷൻ മാനേജർ പി.ബി.എം ഫർമീസ് പുരസ്കാരം ഏറ്റുവാങ്ങി.
Summary: MediaOne CEO Roshan Kakkat receives the IHMA Media Award 2024