< Back
Kerala
മീഡിയവൺ ഷെൽഫ് ഇന്ന് ലോഞ്ച് ചെയ്യും
Kerala

'മീഡിയവൺ ഷെൽഫ്' ഇന്ന് ലോഞ്ച് ചെയ്യും

Web Desk
|
1 March 2022 6:29 AM IST

എക്സ്ക്ലൂസീവ് വീഡിയോ സ്റ്റോറികളും പ്രത്യേക പരിപാടികളും ഷെൽഫിന്‍റെ ഭാഗമായി എത്തും

മലയാള മാധ്യമ രംഗത്ത് പുതിയ കാൽവെപ്പുമായി മീഡിയവൺ. മീഡിയവൺ ഷെൽഫ് എന്ന പേരിലുള്ള പ്രീമിയം കണ്ടെന്‍റ് ഡിജിറ്റല്‍ പ്ലാറ്റ്‍ഫോം ഇന്ന് ലോഞ്ച് ചെയ്യും. സബ്‍സ്ക്രിപ്ഷന്‍ രീതിയിലായിരിക്കും ഷെൽഫിന്റെ പ്രവർത്തനം.

ദൃശ്യമാധ്യമ രംഗത്തിനൊപ്പം സാമൂഹിക മാധ്യമരംഗത്തും പുതുതരംഗമായി മാറിയ മീഡിയവൺ, പ്രീമിയം കണ്ടെന്റ് മേഖലയിലേക്കും കടക്കുകയാണ്. എക്സ്ക്ലൂസീവായ ലേഖനങ്ങൾ, അഭിമുഖങ്ങൾ, വിശകലനങ്ങൾ എന്നിവ ഇനി മീഡിയവൺ ഷെൽഫ് എന്ന വെബ് മാഗസിനിൽ ലഭ്യമാകും.

എക്സ്ക്ലൂസീവ് വീഡിയോ സ്റ്റോറികളും പ്രത്യേക പരിപാടികളും ഷെൽഫിന്‍റെ ഭാഗമായി എത്തും. വായനക്കാർ കാത്തിരിക്കുന്ന സ്ഥിരം പംക്തികൾ, രാഷ്ട്രീയ സാമൂഹിക രംഗത്തെ പുതിയ വെളിപ്പെടുത്തലുകൾ എന്നിവ ഷെൽഫിലൂടെ ജനങ്ങളിലെത്തും

ഷെൽഫിലെ വിഭവങ്ങളെക്കുറിച്ച പ്രമോയും വിവരണങ്ങളും മീഡിയവൺ ടി വി യിലൂടെയും വെബ്സൈറ്റിലുടെയും ലഭ്യമാകും. വീഡിയോ ഓൺ ഡിമാന്റ് ഉൾപ്പെടെ പ്രീമിയം ഓൺെ ലൈൻ കണ്ടന്റ് മേഖല 2022 ഓടെ 51% വളർച്ച കൈവരിക്കുമെന്ന വിലയിരുത്തലുകൾക്കിടെയാണ് മീഡിയവൺ ഷെൽഫിന്റെ അരങ്ങേറ്റം.




Similar Posts