< Back
Kerala

Kerala
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന രോഗി മരത്തില്‍ നിന്ന് ചാടി മരിച്ചു
|15 Jan 2026 7:09 PM IST
മരിച്ചയാളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗി മരത്തില്‍ നിന്ന് ചാടി മരിച്ചു. 50 വയസ് പ്രായം തോന്നിക്കുന്ന പുരുഷനാണ് മരിച്ചത്. ഒപി ബ്ലോക്കിന് പിറകിലുള്ള മരത്തില്‍ നിന്നാണ് ചാടിയത്.
വൈകിട്ട് ആറിനാണ് സംഭവം. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. അന്വേഷണം ഊര്‍ജിതമാക്കുമെന്ന് മെഡിക്കല്‍ കോളജ് പൊലീസ് അറിയിച്ചു.