< Back
Kerala
Medical College ICU sexual assault case,Medical College ICU assault case: Police may re-record victim statement,latest malayalam news,മെഡിക്കൽ കോളേജ് ഐ.സി.യു പീഡന കേസ്, അതിജീവിതയുടെ മൊഴി , കോഴിക്കോട് മെഡിക്കല്‍ കോളജ്
Kerala

മെഡിക്കൽ കോളേജ് ഐ.സി.യു പീഡന കേസ്: അതിജീവിതയുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തിയേക്കും

Web Desk
|
3 Sept 2023 8:27 AM IST

കേസ് അട്ടിമറിക്കാൻ നടന്ന ശ്രമങ്ങളെകുറിച്ചാണ് കഴിഞ്ഞ ദിവസം അതിജീവിത മെഡിക്കൽ കോളേജ് പൊലീസിന് മൊഴി നല്‍കിയത്

കോഴിക്കോട്: മെഡിക്കൽ കോളേജ് ഐ.സി.യു പീഡന കേസിൽ അതിജീവിതയുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തിയേക്കും . കഴിഞ്ഞ ദിവസം പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഈ വിവരങ്ങളിൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാകും വിശദമായി ഇനിയും മൊഴി രേഖപ്പെടുത്തുക.

കേസ് അട്ടിമറിക്കാൻ നടന്ന ശ്രമങ്ങളെകുറിച്ചാണ് കഴിഞ്ഞ ദിവസം അതിജീവിത മെഡിക്കൽ കോളേജ് പൊലീസിന് മൊഴി നല്‍കിയത്. പീഡന പരാതിയുടെ അടിസ്ഥാനത്തിൽ വൈദ്യ പരിശോധന നടത്തിയ ഗൈനക്കോളജി വിഭാഗം ഡോക്ടർ താൻ പറഞ്ഞ കര്യങ്ങൾ കൃത്യമായി രേഖപ്പെടുത്തിയില്ലെന്നും പൊലീസിന് മൊഴി നൽകിയതായി അതിജീവിത പറഞ്ഞു. ഇക്കാര്യങ്ങൾ അടക്കം പരിശോധിച്ചാകും പൊലീസ് അതിജീവിതയുടെ വിശദമായ മൊഴി വീണ്ടും രേഖപ്പെടുത്തുക.

Similar Posts