< Back
Kerala

Kerala
മെഡിക്കൽ കോഴക്കേസ്; മുന്‍ ബിഷപ്പ് ധർമ്മരാജ് റസാലത്തിന് നോട്ടീസ് നൽകി കർണാടക പൊലീസ്
|24 Oct 2024 11:08 PM IST
തിരുവനന്തപുരത്തെ ബിഷപ്പ് ഹൗസിൽ എത്തിയാണ് നോട്ടീസ് നൽകിയത്
തിരുവനന്തപുരം: മെഡിക്കൽ കോഴക്കേസിൽ മുന്‍ ബിഷപ്പ് ധർമ്മരാജ് റസാലത്തിന് കർണാടക പൊലീസ് നോട്ടീസ് നൽകി. രാത്രി തിരുവനന്തപുരത്തെ ബിഷപ്പ് ഹൗസിൽ എത്തിയാണ് നോട്ടീസ് നൽകിയത്.
കാരക്കോണം മെഡിക്കൽ കോളേജ് ഡയറക്ടർ ബെനറ്റ് എബ്രഹാമിനും നേട്ടീസ് നൽകി. ബെനറ്റ് എബ്രഹാം ഒളിവിലാണെന്ന് കർണാടക പൊലീസ് അറിയിച്ചു. മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് ഏഴ് കോടി രൂപ തട്ടിയെന്നാണ് ബെനറ്റിനെതിരായ കേസ്.