< Back
Kerala
ചികിത്സാപിഴവിനെ തുടര്‍ന്ന് യുവാവ് മരിച്ചു; പാലക്കാട് ജില്ലാ ആശുപത്രിക്കെതിരെ പരാതി
Kerala

ചികിത്സാപിഴവിനെ തുടര്‍ന്ന് യുവാവ് മരിച്ചു; പാലക്കാട് ജില്ലാ ആശുപത്രിക്കെതിരെ പരാതി

Web Desk
|
28 Jun 2025 12:30 PM IST

ഹൃദ്രോഗ ചികിത്സയ്‌ക്കെത്തിയ മലമ്പുഴ ആനക്കല്ല് സ്വദേശി സനില്‍ നാരായണനാണ് മരിച്ചത്

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സാപിഴവിനെ തുടര്‍ന്ന് യുവാവ് മരിച്ചെന്ന് പരാതി. ഹൃദ്രോഗ ചികിത്സയ്‌ക്കെത്തിയ മലമ്പുഴ ആനക്കല്ല് സ്വദേശി സനില്‍ നാരായണനാണ് മരിച്ചത്. മുന്നറിയിപ്പുകളില്ലാതെ ഇന്നലെ ആശുപത്രിയില്‍ നിന്നും സിസ്ചാര്‍ജ് ചെയ്‌തെന്നാണ് പരാതി.

പിന്നാലെ വീട്ടിലെത്തിയ സനില്‍ കുഴഞ്ഞു വീണു മരിച്ചെന്നും ബന്ധുക്കള്‍ പറയുന്നു. ഗുരുതര പ്രശ്‌നമില്ലാത്തതിനാലാണ് ഡിസ്ചാര്‍ജ് നല്‍കിയതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

24 -ാം തിയ്യതി നെഞ്ചുവേദന വന്ന് ആശുപത്രിയില്‍ ചികിത്സക്കെത്തി, മൂന്നു ദിവസം ഐസിയുവില്‍ ചികിത്സനടത്തി, നാലാം തീയതി ആന്‍ജിയോഗ്രാമിന് നിര്‍ദേശം നല്‍കിയിരുന്നു. ബന്ധുക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്. ഡോക്ടറെ തടഞ്ഞുവച്ച ബന്ധുക്കള്‍ പ്രതിഷേധിച്ചു. ആര്‍എംഒ അന്വേഷണം ആരംഭിച്ചു.

Similar Posts