< Back
Kerala
എട്ടുവർഷമായി ദുരിത ജീവിതം തുടങ്ങിയിട്ട്, ഇനിയും നീതി കിട്ടിയിട്ടില്ല; പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിന വീണ്ടും സമരത്തിലേക്ക്
Kerala

'എട്ടുവർഷമായി ദുരിത ജീവിതം തുടങ്ങിയിട്ട്, ഇനിയും നീതി കിട്ടിയിട്ടില്ല'; പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിന വീണ്ടും സമരത്തിലേക്ക്

Web Desk
|
12 Sept 2025 10:58 AM IST

സർക്കാർ ഒപ്പമുണ്ടെന്നും നീതി ഉറപ്പാക്കുമെന്നും മാധ്യമങ്ങൾക്ക് മുന്നിൽ പറയുകയല്ലാതെ പരിഹാരമുണ്ടായിട്ടില്ലെന്ന് ഹർഷിന പറയുന്നു

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിന വീണ്ടും സമരത്തിലേക്ക്. മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായത് കണ്ടെത്തിയിട്ടും നഷ്ടപരിഹാരം നൽകാൻ തയ്യാറാകാത്തതിനെ തുടർന്നാണ് വീണ്ടും സമരത്തിനിറങ്ങുന്നത്.ഒക്ടോബർ എട്ടിന് സെക്രട്ടറിയേറ്റിന് മുൻപിൽ സംഘടിപ്പിക്കുന്ന സമരം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും.

'എട്ടുവർഷമായി ദുരിതജീവിതം തുടങ്ങിയിട്ട്.വയറ്റിൽ നിന്ന് കത്രിക നീക്കിയിട്ട് ഈ സെപ്തംബർ 17ന് മൂന്ന് വർഷം പൂർത്തിയാകും. ഇത്രയും വർഷം പോരാടിയിട്ടും നീതി കിട്ടിയിട്ടില്ല.നീതി കിട്ടുന്ന വരെ പോരാട്ടം തുടരുമെന്നും' ഹർഷിന പറഞ്ഞു. സർക്കാർ ഹർഷിനക്കൊപ്പമാണ്,നീതി ഉറപ്പാക്കുമെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ പറയുകയല്ലാതെ ഇതുവരെ നീതി ലഭിച്ചിട്ടില്ലെന്നും ഹർഷിന പറയുന്നു. ആരോഗ്യാവസ്ഥ കൂടുതൽ കൂടുതൽ ദുരിതത്തിലേക്ക് പോകുകയാണ്. പരിഹാരം നൽകാമെന്ന് പറഞ്ഞ സർക്കാറും ആരോഗ്യമന്ത്രിയും മൗനത്തിലാണെന്നും ഹർഷിന പറയുന്നു.


Similar Posts