< Back
Kerala

Kerala
തിരുവനന്തപുരം മെഡിക്കൽ കോളജ് ഫാർമസിയിൽനിന്ന് മരുന്ന് മാറിനൽകി; വാതരോഗിയായ പെൺകുട്ടിക്ക് നൽകിയത് ഹൃദ്രോഗത്തിനുള്ള മരുന്ന്
|9 Oct 2023 10:20 AM IST
ആരോഗ്യനില മോശമായ പെൺകുട്ടി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
തിരുവനന്തപുരം: മെഡിക്കൽ കോളജ് ഫാർമസിയിൽനിന്ന് മരുന്ന് മാറിനൽകിയതായി പരാതി. വാതരോഗിയായ പെൺകുട്ടിക്ക് ഹൃദ്രോഗത്തിനുള്ള മരുന്നാണ് നൽകിയത്. പെൺകുട്ടി 45 ദിവസം മരുന്ന് കഴിച്ചു.
ഡോക്ടർ എഴുതി നൽകിയത് വാതരോഗത്തിനുള്ള മരുന്ന് തന്നെയായിരുന്നു. ഫാർമസിയിൽനിന്നാണ് മരുന്ന് മാറിയത്. ആരോഗ്യനില മോശമായ പെൺകുട്ടി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കുട്ടിയുടെ കുടുംബം ആശുപത്രി സൂപ്രണ്ടിനും മെഡിക്കൽ കോളജ് പൊലീസിലും പരാതി നൽകി.