< Back
Kerala
കോവിഡ് അവലോകനയോഗം ഇന്ന്: കൂടുതല്‍ ഇളവുകള്‍ നല്‍കിയേക്കും
Kerala

കോവിഡ് അവലോകനയോഗം ഇന്ന്: കൂടുതല്‍ ഇളവുകള്‍ നല്‍കിയേക്കും

Web Desk
|
25 Sept 2021 6:20 AM IST

ഹോട്ടലുകളില്‍ ഇരുന്ന ഭക്ഷണം കഴിക്കാനും ബാറുകളില്‍ ഇരുന്ന് മദ്യം കഴിക്കാനും അനുമതി നല്‍കുന്ന കാര്യം യോഗം പരിഗണിക്കും

സംസ്ഥാനത്ത് കോവിഡ് അവലോകന യോഗം ഇന്ന് വൈകിട്ട് ചേരും. കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന കാര്യം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഹോട്ടലുകളില്‍ ഇരുന്ന ഭക്ഷണം കഴിക്കാനും ബാറുകളില്‍ ഇരുന്ന് മദ്യം കഴിക്കാനും അനുമതി നല്‍കുന്ന കാര്യം യോഗം പരിഗണിക്കും. രോഗതീവ്രത കുറയുന്നത് കൊണ്ട് തിയറ്ററുകള്‍ തുറക്കുന്ന കാര്യവും സര്‍ക്കാരിന്‍റെ സജീവ പരിഗണനയിലാണ്.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 17,983 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 16.27 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 127 മരണമാണ് സ്ഥിരീകരിച്ചത്. തൃശൂർ, എറണാകുളം ജില്ലകളിൽ രണ്ടായിരത്തിന് മുകളിലാണ് പ്രതിദിന കേസുകൾ. 15,054 പേർ രോഗമുക്തി നേടി.

Related Tags :
Similar Posts