< Back
Kerala
മലപ്പുറത്തെ  ഈ വാർഡ് മെമ്പർ സൂപ്പറാണ്; നാട്ടുകാർക്ക് മുഴുവൻ സൗജന്യവിനോദയാത്ര ഒരുക്കി മെമ്പർ അബു താഹിർ
Kerala

'മലപ്പുറത്തെ ഈ വാർഡ് മെമ്പർ സൂപ്പറാണ്'; നാട്ടുകാർക്ക് മുഴുവൻ സൗജന്യവിനോദയാത്ര ഒരുക്കി മെമ്പർ അബു താഹിർ

Web Desk
|
26 Oct 2025 11:10 AM IST

ഊരകം പഞ്ചായത്തിലെ 10ാം വാർഡിലെ 529 പേർ ഒമ്പത്‌ ബസുകളിലായി ഊട്ടിയിലേക്കും വയനാട്ടിലേക്കുമാണ് ടൂറ് പോയത്

മലപ്പുറം: തന്റെ വാർഡിലെ മുഴുവൻ കുടുംബങ്ങൾക്കും സൗജന്യമായി വിനോദ യാത്ര ഒരുക്കി ഒരു വാർഡ്‌ മെമ്പർ. മലപ്പുറം ഊരകം പഞ്ചായത്തിലെ 10ാം വാർഡ്‌ മെമ്പർ പാണ്ടിക്കടവത്ത് അബു താഹിർ ആണ് നാട്ടുകാർക്കായി സൗജന്യ ടൂർ ഒരുക്കിയത്.ഊട്ടിയിലേക്കും വയനാട്ടിലേക്കുമാണ് ഉല്ലാസ യാത്ര പോയത്.

അഞ്ചുവർഷത്തെ തന്റെ കാലയളവ് പൂർത്തിയാകാൻ ഇനി നാളുകൾ മാത്രേ ബാക്കിയൊള്ളു... ഈ അവസരത്തിൽ തന്റെ വാർഡിലെ പ്രിയപ്പെട്ടവർക്ക് വേണ്ടി എന്തെങ്കിലും ഒരു സമ്മാനം നൽകണമെന്ന് മെമ്പർ അബുതാഹിർ ആഗ്രഹിച്ചു. അങ്ങനെയാണ് തന്റെ വാർഡിലെ മുഴുവൻ ആളുകൾക്കും ഒരിക്കലും മറക്കാനാകാത്ത ഒരു സമ്മാനമായി വാർഡിലെ മുഴുവൻ കുടുംബങ്ങൾക്കുമായി സൗജന്യ ടൂർ ഒരുക്കിയത്.ടൂറിനുള്ള പണമെല്ലാം സ്വന്തമായി കണ്ടെത്തുകയായിരുന്നുവെന്ന് അബു താഹിര്‍ മീഡിയവണിനോട് പറഞ്ഞു.നാട് ഒട്ടാകെ ടൂറിന്കൂടെപ്പോന്നെന്നും അദ്ദേഹം പറഞ്ഞു. പ്രായമോ രാഷ്ട്രീയമോ നോക്കാതെ വരാന്‍ പറ്റുന്നവരൊക്കെ ടൂറിനായി വന്നെന്നും മെമ്പറുടെ ഭാര്യ സൗദ പറഞ്ഞു.

മെമ്പറുടെ നേതൃത്വത്തിൽ വാർഡിലെ പുരുഷന്മാർ എല്ലാം ഊട്ടിയിലേക്കും മെമ്പറുടെ ഭാര്യ സൗദയുടെ നേതൃത്വത്തിൽ വാർഡിലെ സ്ത്രീകൾ എല്ലാം വയനാട്ടിലേക്കുമാണ് പോയത്. അങ്ങിനെ ഒമ്പത്‌ ബസുകളിലായി 529 പേർ. ഏകദേശം വാർഡിൽ നിന്നുള് മൂന്നൂറോളം കുടുംബങ്ങൾ പുലർച്ചെ 6 മണിയോടെ മലപ്പുറത്തുനിന്ന് യാത്ര തിരിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി എംഎല്‍എയാണ് ഫ്ലാഗ് ഓഫ് ചെയ്തത്. ഇതൊരു നല്ല ട്രെന്‍ഡാണെന്ന് പരീക്ഷിക്കാവുന്നതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കക്ഷി രാഷ്ട്രീയ ജാതിമത ഭേദമന്യേ തങ്ങളുടെ ഗ്രാമത്തിലെ മുഴുവൻ ആളുകൾക്കും ഒരുമിച്ച് ഒരു ഉല്ലാസ യാത്ര പോകാൻ കഴിഞ്ഞതിന്റെ ആത്മ സംതൃപ്തിയിലാണ് നാട്ടുകാർ.തന്റെ വാർഡിലെ ജനങ്ങൾക്ക് മനോഹരമായ ഒരു അനുഭവം സമ്മാനമായി നൽകാൻ കഴിഞ്ഞതിന്റെ ആത്മ സംതൃപ്തിയിലാണ് മെമ്പർ അബു താഹിറും.


Similar Posts