< Back
Kerala

Kerala
കെ.എസ്.ആർ.ടി.സി ബസിലെ മെമ്മറി കാർഡ് നശിപ്പിച്ചു; ആര്യക്കും സച്ചിനുമെതിരെ കേസ്
|6 May 2024 10:39 PM IST
മേയർക്കും എം.എൽ.എയ്ക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഡ്രൈവർ-മേയർ തർക്കത്തിൽ മേയർ ആര്യ രാജേന്ദ്രൻ, ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവ് എന്നിവർക്കെതിരെ കേസെടുത്ത് പൊലീസ്. സിസിടിവി ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് നശിപ്പിച്ചത് മേയറും എം.എൽ.എയും അടക്കമുള്ള പ്രതികളാണെന്ന് പൊലീസ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തി.
കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവിന്റെ പരാതിയിൽ കോടതി നിർദേശ പ്രകാരം എടുത്ത കേസിലാണ് പ്രതികൾക്കെതിരെ ഗുരുതര ആരോപണമുള്ളത്. മേയർക്കും എം.എൽ.എയ്ക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സച്ചിൻ ദേവ് എം.എൽ.എ ബസിൽ അതിക്രമിച്ചുകയറിയെന്നും എഫ്.ഐ.ആറിൽ വ്യക്തമാക്കി. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്.