< Back
Kerala

Kerala
ചാലക്കുടിയിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് രണ്ട് മരണം
|5 Aug 2023 6:13 AM IST
കുറ്റിക്കാട് സ്വദേശികളായ രാഹുൽ മോഹൻ (24), സനൽ സോജൻ (21) എന്നിവരാണ് മരിച്ചത്
തൃശൂർ: ചാലക്കുടിയിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കുറ്റിക്കാട് സ്വദേശികളായ തുമ്പരത്തുകുടിയിൽ രാഹുൽ മോഹൻ (24), മുണ്ടൻമാണി സനൽ സോജൻ (21) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി 10 നായിരുന്നു അപകടം. ചാലക്കുടിയിൽ നിന്ന് കുറ്റിക്കാട്ടേക്ക് മടങ്ങുമ്പോൾ പരിയാരം അങ്ങാടിയിൽ വെച്ച് അപകടമുണ്ടാവുകയായിരുന്നു. യുവാക്കളെ ഉടൻ തന്നെ നാട്ടുകാർ ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരാണ് ഇരുവരും. ജോലികഴിഞ്ഞ് കുറ്റിക്കാട്ടേക്ക് മടങ്ങവേയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റടക്കം തകർന്നു.