< Back
Kerala

Kerala
എറണാകുളത്ത് വീണ്ടും മെനിഞ്ചൈറ്റിസ്; ആറു വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്
|21 March 2025 10:13 PM IST
കുട്ടി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ
എറണാകുളം: എറണാകുളത്ത് വീണ്ടും മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചു. കാക്കനാട് സ്കൂൾ വിദ്യാർഥിയായ ആറു വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കളമശ്ശേരിയിൽ അഞ്ച് വിദ്യാർഥികൾക്ക് കഴിഞ്ഞ ദിവസം മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചിരുന്നു.