< Back
Kerala
R. Bindu
Kerala

'കുസാറ്റ് മാതൃകയാക്കും'; സർവകലാശാലകളിൽ ആർത്തവ അവധി നടപ്പാക്കുന്നത് പരിഗണനയിൽ

Web Desk
|
16 Jan 2023 8:00 PM IST

ആർത്തവ സമയത്ത് വിദ്യാർഥിനികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് തീരുമാനം

തിരുവനന്തപുരം: എല്ലാ സർവകലാശാലകളിലും ആർത്തവ അവധി നടപ്പാക്കുന്നത് പരിഗണനയിലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. കുസാറ്റിൽ നടപ്പിലാക്കിയത് മാതൃകയാക്കാനാണ് തീരുമാനം. ആർത്തവ സമയത്ത് വിദ്യാർഥിനികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ വിദ്യാർഥികൾക്ക് ആർത്തവ ആവധി അനുവദിച്ചുകൊണ്ട് ഉത്തരവിറങ്ങിയത്. വിദ്യാർഥികൾക്ക് ഓരോ സെമസ്റ്ററിലും 2 ശതമാനം അധിക അവധിയാണ് ലഭിക്കുക. സർവകലാശാലയിലെ എസ്.എഫ്‌ഐ യൂണിറ്റ് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു രജിസ്ട്രാറുടെ തീരുമാനം.

ആര്‍ത്തവ അവധി ആവശ്യപ്പെട്ട് അഭിഭാഷകയായ ഷൈലേന്ദ്രമണി ത്രിപാഠി സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു. ആർത്തവ വേദനയെ എല്ലാവരും അവഗണിച്ചിരിക്കുകയാണെന്നും ആർത്തവ സമയത്ത് അവധി നിഷേധിക്കുന്നത് ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്‍റെ ലംഘനമാണെന്നും ഹരജിയില്‍ പറയുന്നു. വിദ്യാര്‍ഥിനികള്‍ക്കും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും ആര്‍ത്തവ അവധി നല്‍കണമെന്നാവശ്യപ്പെട്ടായിരുന്ന ഹരജി നല്‍കിയത്.

Related Tags :
Similar Posts