< Back
Kerala
അരീക്കോട് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; പത്തോളം പേർക്കെതിരെ കേസ്
Kerala

അരീക്കോട് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; പത്തോളം പേർക്കെതിരെ കേസ്

Web Desk
|
12 Jan 2025 1:13 PM IST

പലപ്പോഴായി പീഡനത്തിനിരയായെന്ന് യുവതി മൊഴി നൽകി

മലപ്പുറം: മലപ്പുറം അരീക്കോട് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന് പരാതി. മാനസിക വെല്ലുവിളി നേരിടുന്ന യുവതിയാണ് ഇരയായത്. പ്രദേശവാസികളും അകന്ന ബന്ധുക്കളുമടക്കം പത്തോളം പേരാണ് യുവതിയെ ചൂഷണം ചെയ്‌തത്.

പലപ്പോഴായി പീഡനത്തിനിരയായെന്ന് യുവതി മൊഴി നൽകി. മൂന്ന് കേസുകളിലായി കൊണ്ടോട്ടി DySPയുടെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്. ‌പീഡനം നടന്നത് രണ്ട് വർഷം മുമ്പെന്ന് പൊലീസ് അറിയിച്ചു.

ടൂർ പോകാൻ എന്ന വ്യാജേന യുവതിയോട് മഞ്ചേരിയിൽ എത്താൻ പറയുകയും, തുടർന്ന് അരീക്കോട് ഒരു ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നുമാണ് ആദ്യത്തെ കേസ്. മാനന്തവാടിയിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് രണ്ടാമത്തെ കേസ്. ഒന്നും രണ്ടും പ്രതികൾ കൂട്ടബലാത്സം​ഗം ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്.

Similar Posts