< Back
Kerala
മെസ്സി വരും ട്ടാ; മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലെത്തും
Kerala

'മെസ്സി വരും ട്ടാ'; മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലെത്തും

Web Desk
|
23 Aug 2025 6:48 AM IST

നവംബറില്‍ ടീം കേരളത്തിലെത്തുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍

തിരുവനന്തപുരം: മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലെത്തും. നവംബറില്‍ ടീം കേരളത്തിലെത്തുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍. ഫിഫയുടെ സൗഹ്യദ മത്സരങ്ങള്‍ക്കായാണ് കേരളത്തിലെത്തുക.

അതേസമയം മെസ്സിയും സംഘവും കേരളത്തിലെത്തുന്നത് സ്ഥിരീകരിച്ച് കായിക മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്. മെസ്സി വരും ട്ടാ.. എന്ന തലക്കെട്ടോടെയാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

മെസ്സിയും സംഘവും കേരളത്തില്‍ വരും എന്ന ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെയാണ് വി.അബ്ദുറഹിമാന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരം പങ്കുവെച്ചത്. മെസ്സിയും ടീമും ഈ വര്‍ഷം നവംബറില്‍ കേരളത്തില്‍ കളിക്കും.

Similar Posts