< Back
Kerala
Mexican young woman who was caught in the sea wave in Thiruvananthapurams Varkala beach rescued,  Varkala sea wave accident
Kerala

വർക്കലയിൽ തിരയിൽ അകപ്പെട്ട മെക്‌സിക്കൻ യുവതിയെ രക്ഷിച്ചു

Web Desk
|
17 Jan 2024 6:38 PM IST

ഇന്ന് ഉച്ചയോടെ വർക്കല തിരുവമ്പാടി ബ്ലാക്ക് ബീച്ചിലാണ് അപകടം

തിരുവനന്തപുരം: വർക്കലയിൽ മെക്‌സിക്കൻ യുവതി തിരയിൽ അകപ്പെട്ടു. 28കാരിയായ ആൻഡ്രിയ ആണ് അപകടത്തിൽപെട്ടത്. യുവതിയെ ലൈഫ് ഗാർഡും ടൂറിസം പൊലീസും ചേർന്ന് രക്ഷിച്ചു.

ഇന്ന് ഉച്ചയോടെ വർക്കല തിരുവമ്പാടി ബ്ലാക്ക് ബീച്ചിലാണു സംഭവം. കടലിൽ നീന്താനിറങ്ങിയതായിരുന്നു ആൻഡ്രിയ. ഇതിനിടെ തിരയിൽപെടുകയായിരുന്നു. തിരയ്‌ക്കൊപ്പം 200 മീറ്ററോളം ദൂരത്തിൽ കടലിൽ അകപ്പെട്ടു. വിവരം അറിഞ്ഞെത്തിയ ലൈഫ് ഗാർഡുകളും ടൂറിസം പൊലീസും ചേർന്നാണു യുവതിയെ രക്ഷിച്ചത്.

പ്രാഥമിക ചികിത്സയ്ക്കായി വർക്കല താലൂക്ക് ആശുപത്രിയിലെത്തിച്ചു. പിന്നീട് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Summary: Mexican young woman who was caught in the sea wave in Thiruvananthapuram's Varkala beach rescued

Similar Posts