< Back
Kerala

Kerala
എംജി വി.സിക്ക് പുനർനിയമനം നൽകണം; ഗവർണറോട് സർക്കാർ
|22 May 2023 8:55 PM IST
ഈ മാസം 27നാണ് സാബു തോമസിന്റെ കാലാവധി അവസാനിക്കുന്നത്.
തിരുവനന്തപുരം: എംജി വി.സിക്ക് പുനർനിയമനം നൽകണമെന്ന് സർക്കാർ. എംജി വി.സി ഡോ. സാബു തോമസിന് പുനർ നിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ഗവർണർക്ക് കത്ത് നൽകി.
വി.സിയുടെ കാലാവധി അവസാനിക്കുമ്പോൾ ആർക്ക് ചുമതല നൽകണമെന്ന് ഗവർണർ സർക്കാരിനോട് ചോദിച്ചിരുന്നു. ഇതിനു മറുപടിയായാണ് സർക്കാർ പുനർനിയമനം ആവശ്യപ്പെട്ടത്.
എംജി വി.സിക്ക് പ്രായപരിധി 65 ആയതിനാൽ പുനർ നിയമന നൽകാമെന്നാണ് സർക്കാരിന്റെ നിലപാട്. ഈ മാസം 27നാണ് സാബു തോമസിന്റെ കാലാവധി അവസാനിക്കുന്നത്.