< Back
Kerala

Kerala
കോട്ടയത്ത് മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് ഒടിഞ്ഞു വീണു
|5 April 2024 11:41 AM IST
തോമസ് ചാഴിക്കാടൻ്റെ പ്രചാരണ പരിപാടിക്കിടെയാണ് സംഭവം
കോട്ടയം: കോട്ടയത്തെ എല്‍.ഡി.എഫ് സ്ഥാനാർഥിയുടെ പ്രചാരണ പരിപാടിക്കിടെ മൈക്ക് ഒടിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസംഗം തടസപ്പെട്ടു. തോമസ് ചാഴിക്കാടന്റെ പ്രചാരണ പരിപാടിക്കിടെയാണ് സംഭവം. പ്രസംഗം അഞ്ച് മിനിട്ടോളം തടസപ്പെട്ടു.
കോട്ടയത്ത് ഇന്ന് നിരവധി പ്രചാരണ പരിപാടികളിലാണ് മുഖ്യമന്ത്രിക്കുള്ളത്. അതിലെ ആദ്യത്തെ പരിപാടിയാണ് വൈക്കത്ത് നടന്നത്. മുഖ്യമന്ത്രി പ്രസംഗം തുടങ്ങി ഒരുമിനിറ്റ് കഴിഞ്ഞപ്പോഴേക്കും മൈക്ക് പൊട്ടി വീഴുകയായിരുന്നു. പിന്നീട് മുഖ്യമന്ത്രി ഇരിപ്പിടത്തിലേക്ക് മടങ്ങി. തുടർന്ന് സ്റ്റേജിലുണ്ടായിരുന്നവരാണ് ഓപ്പറേറ്ററുടെ സഹായത്തോടെ മൈക്ക് ശരിയാക്കിയത്.