< Back
Kerala
വായ്‌പാ മാനദണ്ഡങ്ങൾക്ക് പുല്ലുവില; ഭീമമായ പലിശ ഈടാക്കി ചിറ്റൂരിലെ മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ
Kerala

വായ്‌പാ മാനദണ്ഡങ്ങൾക്ക് പുല്ലുവില; ഭീമമായ പലിശ ഈടാക്കി ചിറ്റൂരിലെ മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ

Web Desk
|
15 Oct 2023 12:15 PM IST

ആകർഷകമായ വാഗ്ദാനങ്ങളുമായി മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളിൽ നിന്നും എത്തുന്ന ഏജന്റുകൾ പലിശ ഉൾപ്പടെയുള്ള കാര്യങ്ങളിൽ വ്യക്തത നൽകില്ല.

പാലക്കാട്: മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ പാലക്കാട് ചിറ്റൂരിൽ വായ്പകൾ നൽകുന്നത്. ലോൺ എടുക്കുന്നവർക്ക് ഇത് തിരിച്ചടക്കാൻ സാധിക്കുമോ എന്നത് ഇത്തരം സ്ഥാപനങ്ങൾ പരിശോധിക്കാറില്ല. ഭീമമായ പലിശയും ഈടാക്കും. ആരും ചോദ്യം ചെയ്യില്ലെന്ന ഉറപ്പാണ് ഈ സ്ഥാപനങ്ങൾക്ക് വളമാകുന്നത്.

ആകർഷകമായ വാഗ്ദാനങ്ങളുമായി മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളിൽ നിന്നും എത്തുന്ന ഏജന്റുകൾ പലിശ ഉൾപ്പടെയുള്ള കാര്യങ്ങളിൽ വ്യക്തത നൽകില്ല. 30000 രൂപ വായ്പ എടുത്ത ഒരു സംഘത്തിനോട് പലിശയിനത്തിൽ മാത്രം തിരിച്ചടക്കാൻ ആവശ്യപ്പെട്ടത് 15000 രൂപയാണ്. പലിശ മാത്രം 50 ശതമാനം. ഗ്രൂപ്പ് ലയബിലിറ്റി എന്ന പേരിൽ ഒരു സംഘത്തിനാണ് വായ്പ നൽകുക. സംഘത്തിലെ ഒരാൾ പോലും അടവ് മുടക്കിയാൽ മറ്റെല്ലാവരെയും ഇത് ബാധിക്കും.

ആർ.ബി.ഐ മാനദണ്ഡം അനുസരിച്ച് ഒരാൾക്ക് രണ്ട് സ്ഥാപനങ്ങളിൽ നിന്നായി 1.25 ലക്ഷം രൂപ മാത്രമെ വായ്പ നൽകാൻ സാധിക്കു. ഇവിടെ ഒരാൾക്ക് ഏഴും എട്ടും ലോണുകളാണുള്ളത്. ഒരു ലോണടക്കാൻ മറ്റൊരു സ്ഥാപനത്തെ ആശ്രയിച്ചാണ് ഇവർ ലോണുകളുടെ ചുഴിയിൽ അകപ്പെടുന്നത്. ആഴ്ചയിൽ 17000 രൂപ അടക്കേണ്ട സ്ഥിതിയിലേക്കെത്തിയ കുടുബവും ചിറ്റൂരിലുണ്ട്.


Similar Posts