< Back
Kerala

Kerala
ബസിനുള്ളിൽ മധ്യവയസ്‌കന്‍റെ നഗ്നതാപ്രദർശനം; ഇറക്കിവിട്ടതോടെ കല്ലെറിഞ്ഞ് ആക്രമണം
|22 May 2022 7:28 PM IST
കല്ലേറിൽ കണ്ടക്ടർക്കും യാത്രക്കാർക്കും പരിക്കേറ്റു
തിരുവനന്തപുരം: മദ്യലഹരിയില്‍ ബസിനുള്ളില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ മധ്യവയസ്കന്‍ അറസ്റ്റില്‍. ആര്യനാട് സ്വദേശി മണിക്കുട്ടനാണ് അറസ്റ്റിലായത്. ബസിൽ നിന്നിറക്കിവിട്ട ഇയാൾ ബസിന് നേരെ കല്ലെറിയുകയും കണ്ടക്ടർക്കും യാത്രക്കാർക്കും പരിക്കേല്‍ക്കുകയും ചെയ്തു.
വെള്ളനാട് റൂട്ടില്‍ ഓടുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ ഇന്ന് വൈകിട്ടാണ് സംഭവം. മദ്യലഹരിയിലായിരുന്ന മണിക്കുട്ടന്‍ നഗ്നതാപ്രദര്‍ശനം ആരംഭിച്ചതോടെയാണ് ബസില്‍ നിന്ന് ഇറക്കിവിട്ടത്. തുടര്‍ന്ന് സുഹൃത്തുക്കളുമായി സംഘംചേര്‍ന്ന് ബസിനെ പിന്തുടരുകയും ബസിന് നേരെ കല്ലേറ് നടത്തുകയുമായിരുന്നു. തിരുവനന്തപുരം വെള്ളനാട് പഞ്ചായത്ത് മുൻ വാർഡ് മെമ്പർ കൂടിയാണ് അറസ്റ്റിലായ മണിക്കുട്ടന്‍.