< Back
Kerala

Kerala
ചാലിയാറില്‍ വള്ളം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി
|29 Jun 2025 10:03 PM IST
കോഴിക്കോട് കിളിയനാട്ട് അബ്ദുള്‍ സലാമാണ് ഒഴുക്കില്‍പ്പെട്ടത്
കോഴിക്കോട്: കൊളത്തറ ചാലിയാറില്‍ വള്ളം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി. കൊളത്തറ സ്വദേശി കിളിയനാട്ട് അബ്ദുള്‍ സലാമാണ് ഒഴുക്കില്‍പ്പെട്ടത്. സഹോദരന്‍ മുഹമ്മദ് നീന്തി രക്ഷപ്പെട്ടു. അബ്ദുള്‍ സലാമിനായി ചാലിയാറില്‍ തിരച്ചില്‍ തുടരുന്നു.
വൈകിട്ട് ആറരയോടെയാണ് അപകടമുണ്ടായത്. അബ്ദുള്‍ സലാമിനായി മണിക്കൂറുകളായി തെരച്ചില്‍ നടത്തുകയാണെങ്കിലും ഇതുവരെയും കണ്ടെത്താനായിട്ടില്ല.