< Back
Kerala

Kerala
കണ്ണൂരില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കൊന്നു കുഴിച്ചുമൂടി; സുഹൃത്ത് അറസ്റ്റില്‍
|10 Sept 2021 3:48 PM IST
മുര്‍ശിദാബാദ് സ്വദേശി അഷിഖുല്‍ ഇസ് ലാമാണ് കൊല്ലപ്പെട്ടത്. പ്രതിയായ ബംഗാള്‍ സ്വദേശി പരേഷ് നാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കണ്ണൂരില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കൊന്നു കുഴിച്ചുമൂടി. മുര്‍ശിദാബാദ് സ്വദേശി അഷിഖുല്‍ ഇസ് ലാമാണ് കൊല്ലപ്പെട്ടത്. പ്രതിയായ ബംഗാള്‍ സ്വദേശി പരേഷ് നാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപ്പെടുത്തിയ ശേഷം നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ കുഴിച്ചുമൂടുകയായിരുന്നു. ഒന്നര മാസം മുമ്പാണ് കൊലപാതകം നടന്നത്.