< Back
Kerala

Kerala
താനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പട്ടാപ്പകല്‍ അതിഥി തൊഴിലാളിയെ ക്രൂരമായി മര്‍ദിച്ചു കവര്‍ച്ച നടത്തി
|5 March 2024 11:33 AM IST
പരിക്കേറ്റ കൊൽക്കത്ത സ്വദേശി രത്തന്‍ദാസിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മലപ്പുറം: താനൂരിൽ പട്ടാപ്പകൽ അതിഥി തൊഴിലാളിയെ ആക്രമിച്ചു കവര്‍ച്ച. താനൂർ റെയിൽവേ സ്റ്റേഷനിലാണു സംഭവം. കൊൽക്കത്ത സ്വദേശി രത്തൻ ദാസാണ് ക്രൂരമായ ആക്രമണത്തിനും കവർച്ചയ്ക്കുമിരയായത്.
അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ രത്തന്‍ദാസിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ താനൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
Summary: Migrant worker attacked and robbed at Tanur railway station