< Back
Kerala
കാറ്റിൽ മരം ഒടിഞ്ഞുവീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
Kerala

കാറ്റിൽ മരം ഒടിഞ്ഞുവീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

Web Desk
|
17 April 2022 7:19 PM IST

മധ്യപ്രദേശ് സ്വദേശി അരവിന്ദിന്റെ ഭാര്യ ഗീതയാണ് മരിച്ചത്.

ഇടുക്കി: അടിമാലിക്ക് സമീപം കല്ലാറിൽ കനത്ത കാറ്റിലും മഴയിലും മരം ഒടിഞ്ഞുവീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. മധ്യപ്രദേശ് സ്വദേശി അരവിന്ദിന്റെ ഭാര്യ ഗീതയാണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വടക്കൻ എസ്റ്റേറ്റിൽ വിറക് ശേഖരിച്ച ശേഷം താമസസ്ഥലത്തേക്ക് പോകുമ്പോഴാണ് മരം ഒടിഞ്ഞുവീണത്.

ഗുരുതരമായി പരിക്കേറ്റ ഗീത സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Related Tags :
Similar Posts