< Back
Kerala

Kerala
പര്‍ദയും നിഖാബും ധരിച്ച് ഇതര സംസ്ഥാന തൊഴിലാളി ജുമുഅയ്ക്ക്; കേസെടുത്തു
|18 Aug 2023 9:05 PM IST
വസ്ത്രങ്ങൾ മോഷണം പോയതിനാലാണ് പർദയും നിഖാബും ധരിച്ച് റോഡിലിറങ്ങിയതെന്ന് പ്രതി പൊലീസിനു മൊഴിനൽകി
മലപ്പുറം: പര്‍ദയും നിഖാബും ധരിച്ച് പള്ളിയിലെത്തി ഇതര സംസ്ഥാന തൊഴിലാളി. മലപ്പുറം ചെറുകാവിലാണു സംഭവം. ഇന്നു ജുമുഅ നമസ്കാരത്തിന്‍റെ സമയത്താണ് ഇയാള്‍ വേഷപ്രച്ഛന്നനായി റോട്ടിലിറങ്ങിയത്.
അസം സ്വദേശിയായ സമീഹുൽ ഹഖാണ് വേഷം മാറി പള്ളിക്കു പരിസരത്ത് എത്തിയത്. ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയതിന് കൊണ്ടോട്ടി പൊലീസ് ഇയാൾക്കെതിരെ കേസെടുത്തു.
വസ്ത്രങ്ങൾ മോഷണം പോയതിനാലാണ് പർദയും നിഖാബും ധരിച്ച് റോഡിലിറങ്ങിയതെന്ന് സമീഹുൽ ഹഖ് പൊലീസിനു മൊഴിനൽകി.
Summary: Kondotty police registered FIR against the migrant worker who came to the mosque disguising himself in purdah and niqab